മഹാരാഷ്ട്ര: മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരായ കര്‍ഷകരുടെ ലോങ്മാര്‍ച്ച് ആരംഭിച്ചു.
മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്താനിരുന്ന മാര്‍ച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പല കര്‍ഷകസംഘങ്ങളെയും തടഞ്ഞതിനാല്‍ ഇന്നലെ വൈകിട്ട് നാല് മണിക്ക് തുടങ്ങാനിരുന്ന യാത്ര മാറ്റി വയ്ക്കുകയായിരുന്നു. കര്‍ഷകര്‍ എത്തിച്ചേര്‍ന്ന ശേഷം ഇന്നാണ് വീണ്ടും മാര്‍ച്ച് ആരംഭിച്ചത്.
നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന കര്‍ഷകറാലിയില്‍ പങ്കെടുക്കാനെത്തിയ നിരവധി കര്‍ഷകരെയാണ് മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞത്.
കഴിഞ്ഞ വര്‍ഷം നടത്തിയ ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് രണ്ടാം ലോങ് മാര്‍ച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രഖ്യാപിച്ചത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം.