ദേശസ്‌നേഹം വളര്‍ത്താന്‍ ലക്ഷ്യം; യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ പദ്ധതി

ന്യൂഡല്‍ഹി: യുവാക്കളില്‍ ദേശസ്‌നേഹം വളര്‍ത്തുക, അവരെ അച്ചടക്കമുള്ളവരാക്കുക എന്നീ കാര്യങ്ങള്‍ ലക്ഷ്യം വെച്ച് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍.

പ്രതിവര്‍ഷം പത്തു ലക്ഷത്തോളം യുവതികള്‍ക്കും യുവാക്കള്‍ക്കുമായിരിക്കും സൈനിക പരിശീലനം നല്‍കുക. ദേശീയ യുവജന ശാക്തീകരണ പദ്ധതി (എന്‍വൈ.ഇ.എസ്) എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നവ ഇന്ത്യ 2022’ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായുള്ളതാണ് പദ്ധതി. സൈനിക പരിശീലനത്തിന് പുറമെ തൊഴില്‍പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനം എന്നിവയും നല്‍കുന്നതാണ്. യോഗ, ആയുര്‍വേദം, ഇന്ത്യന്‍ തത്വചിന്ത എന്നിവയിലൂടെ ഇന്ത്യന്‍ മൂല്യങ്ങള്‍ യുവാക്കളെ അഭ്യസിപ്പിക്കുകയും ചെയ്യും.

Top