റോഡിലെ നിയമലംഘനം; കര്‍ശന വ്യവസ്ഥകള്‍ സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

കൊച്ചി: റോഡിലെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമം സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ എത്തും.

ഇതോടെ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ വര്‍ധിക്കും. നിയമലംഘനത്തിന് ഈ മാസം 31നു മുമ്പ് പിഴ ചുമത്തപ്പെട്ടവര്‍ സെപ്റ്റംബര്‍ ഒന്നിനു ശേഷമാണ് പിഴ അടക്കുന്നതെങ്കില്‍ പുതിയ നിരക്കായിരിക്കും നല്‍കേണ്ടി വരുന്നത്.

ഭേദഗതി അനുസരിച്ച് ലൈസന്‍സിനും രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കിയതോടൊപ്പം അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമസംരക്ഷണം ഉറപ്പാക്കിയിട്ടുമുണ്ട്.

Top