ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൈലറ്റ് പ്രൊജക്ട് ആയ ആയുഷ്മാന്‍ ഭാരത് പദ്ധതി സെപ്തംബര്‍ 25 മുതല്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് മോദികെയറിന്റെ ഭാഗമായി ആയുഷ്മാന്‍ ഭാരത് പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശുപത്രി പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്. കണക്കുകള്‍ പ്രകാരം ഏകദേശം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഓരോ കുംടുംബത്തിനും ലഭിക്കുക.
രാജ്യത്തുടനീളം ഉള്ള പ്രൈവറ്റ് ഗവണ്‍മെന്റ് ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും എന്നുള്ളതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. സോഷ്യോ എക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസ് ഡാറ്റാ ബോസ് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ആയുഷ്മാന്‍ പദ്ധതി നിശ്ചയിച്ചത്.