ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനുള്ള മറുപടിയെന്നോണം പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി മറികടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് മോദിയോ കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പറഞ്ഞിട്ടുണ്ടോയെന്നും അലുവാലിയ ചോദിച്ചു.
എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു. ഇത് പാക്കിസ്ഥാന്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാക്കിസ്ഥാനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും കേന്ദ്രമന്ത്രി അലുവാലിയ വ്യക്തമാക്കിയിട്ടുണ്ട്.