വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്താന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്താന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ‘പഠേ ഭാരത് ബഡേ ഭാരത്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തന്നെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും വായനാമുറി രൂപീകരിക്കുന്നതിനായി സാമ്പത്തിക സഹായം അനുവദിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള പദ്ധതി നേരത്തേ 2018-19 വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

Top