അഞ്ഞൂറിന്റെ 3000 കോടി രൂപയുടെ നോട്ടുകള്‍ പ്രതിദിനം അച്ചടിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

500NOTES123

മനില: 3000 കോടി രൂപയുടെ പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ പ്രതിദിനം അച്ചടിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 500, 200, 100 നോട്ടുകളാണ് ജനങ്ങള്‍ക്ക് വിനിമയത്തിന് എളുപ്പമെന്നും, സാമ്പത്തികാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

രാജ്യത്തെ കറന്‍സിയുടെ സാഹചര്യം ഇപ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും, അധികമായി വേണ്ട കറന്‍സിയുടെ കാര്യം പുതിയവ അച്ചടിച്ച് പരിഹരിക്കുന്നുണ്ടെന്നും, പണപ്പെരുപ്പ നിരക്കില്‍ അനുപാതത്തിന് വിരുദ്ധമായ വര്‍ദ്ധന ഇല്ലാത്തതിനാല്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള മുറവിളി ഇല്ലെന്നും ഗാര്‍ഗ് വ്യക്തമാക്കി.

രാജ്യത്ത് കറന്‍സി ലഭ്യമാകുന്നതിനെ കുറിച്ച് താന്‍ വിലയിരുത്തിയെന്നും, 85 ശതമാനം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top