കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് ; ദലൈലാമയുടെ ‘താങ്ക്യു ഇന്ത്യ’ ര്‍മശാലയിലേക്ക് മാറ്റി

dalai-lama-

ന്യൂഡല്‍ഹി: ദലൈലാമ ടിബറ്റില്‍ നിന്ന് പലായനം ചെയ്തതിന്റെ 60-ാം വാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ ‘താങ്ക്യു ഇന്ത്യ’ എന്ന പേരില്‍ നടത്താനിരുന്ന ചടങ്ങ് ധര്‍മശാലയിലേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റാന്‍ തീരുമാനിച്ചത്.

ടിബറ്റ് ചൈനയുടെ പ്രധാന ഭാഗമാണെന്ന് ചൈന കരുതുന്നു. ചൈനീസ് ഭരണകൂടം ടിബറ്റന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്നില്ല. ചൈനയെ പിണക്കാതിരിക്കാനാണ് ദലൈലാമയുടെ ചടങ്ങിന് പോകരുതെന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ചടങ്ങ് ഡല്‍ഹിയില്‍ നിന്ന് ധര്‍മശാലയിലേക്ക് മാറ്റിയ വിവരം ദലൈലാമയുടെ പ്രതിനിധിയും സ്ഥീരീകരിച്ചു. ഏപ്രില്‍ ഒന്നിന് പകരം മാര്‍ച്ച് 31ന് ചടങ്ങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ കത്ത് നല്‍കിയതിന് മൂന്നാം ദിവസമാണ് ചടങ്ങ് മാറ്റിയത്. ചടങ്ങ് ഡല്‍ഹിയില്‍ നടന്നാല്‍ ചൈന ബന്ധത്തില്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

പലായനം ചെയ്ത ടിബറ്റന്‍ സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് ഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തില്‍ ‘താങ്ക്യു ഇന്ത്യ’എന്ന ചടങ്ങ് നടത്തുന്നുണ്ട്. ഈ ചടങ്ങിലേക്ക് മുതിര്‍ന്ന നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്ഷണമുണ്ട്. എന്നാല്‍ ഇത് പിന്‍തിരിപ്പിക്കേണ്ടതാണ്’ എന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്.

Top