കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യ ചെയ്ത നിലയില്‍

suicide

ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറുടെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യ ചെയ്ത നിലയില്‍.

ഇന്നലെ രാത്രിയാണ് മന്ത്രിയുടെ പി.എമാരില്‍ ഒരാളായ കുന്ദന്‍ കുമാറിനെ ഡല്‍ഹിയിലെ ലക്ഷ്മി ഭായ് നഗറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവ ദിവസം മുറി ഉള്ളില്‍ നിന്നും പൂട്ടിയിരുന്നു. എത്ര വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top