വിമാന യാത്രാനിരക്കിലെ കൊള്ള തടയണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിമാന യാത്രാനിരക്കിലെ കൊള്ള തടയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. യാത്രാകൂലിയിലെ കൊള്ള തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നാണ്മുഖ്യമന്ത്രി പിണറായി വിജയനാണ് ആവശ്യപ്പെട്ടത്.

ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം വിമാന നിരക്ക് കുതിച്ചു കയറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യുന്നതിന് വിമാന കമ്പനികളുടെ യോഗം വിളിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ജൂലൈയില്‍ യോഗം വിളിക്കാമെന്നാണ് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് കരാള അറിയിച്ചിരിക്കുന്നത്. പെരുന്നാള്‍ അവധിക്കാലമെത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Top