ദില്ലി: രാജ്യത്തെ ഭിക്ഷാടകരെ കേന്ദ്രസര്‍ക്കാര്‍ പുനരധിവസിപ്പിക്കും. അഞ്ച് വര്‍ഷം കൊണ്ട് 20000 പേരെ പുനരധിവസിപ്പിക്കാനാണ് ശ്രമം. 2025-26 ആകുമ്പോഴേക്ക് സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്റിവിജ്വല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്റ് എന്റര്‍പ്രൈസ് സ്‌കീം വഴി പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിങാണ് ലോക്‌സഭയില്‍ രാജ്യത്തെ ഭിക്ഷാടകരില്ലാത്ത ഇടമാക്കി മാറ്റാനുള്ള പദ്ധതിയുണ്ടെന്ന് പറഞ്ഞത്. രാജ്യത്തെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സര്‍ക്കാരിതര സംഘടനകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. സര്‍വേ, ഐഡന്റിഫിക്കേഷന്‍, മൊബിലൈസേഷന്‍, റെസ്‌ക്യു, ഷെല്‍ട്ടര്‍ ഹോം, കോംപ്രിഹെന്‍സീവ് റീസെറ്റില്‍മെന്റ് തുടങ്ങിയ ഘട്ടങ്ങളിലൂടെ പദ്ധതി വിജയത്തിലെത്തിക്കാനാവുമെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.
ലോക്‌സഭയില്‍ ഇത് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നുവന്നിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആസൂത്രണ മന്ത്രി റാവു ഇന്ദര്‍ജിത് സിങ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. സ്‌മൈല്‍ എന്ന ചുരുക്കപ്പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.