ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സിഎജി പരാമര്‍ശത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കി.
വിധിയില്‍ വ്യാകരണ പിഴവെന്ന് വ്യക്തമാക്കിയാണ് തിരുത്തല്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പരിശോധിച്ചെന്ന ഭാഗം തിരുത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
വില വിവരങ്ങള്‍ സിഎജിയിക്ക് കൈമാറിയെന്ന ഭാഗം ഉല്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പിലെ രണ്ടു വാചകം തെറ്റായി വായിച്ചു. അടുത്ത മാസം രണ്ടിന് തിരുത്തല്‍ അപേക്ഷ കോടതിയില്‍ വായിക്കും.