എല്ലാ ബലാത്സംഗക്കേസുകളിലെയും പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കേണ്ടതാണെന്ന് നിര്‍ഭയയുടെ അമ്മ

nirbhaya-mother

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മാത്രമല്ല,എല്ലാ ബലാത്സംഗക്കേസുകളിലെയും പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കണമെന്ന്‌ നിര്‍ഭയയുടെ അമ്മ ആശാദേവി.

‘കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം വളരെ നല്ല ചുവടുവെപ്പാണെന്നും, എന്നാല്‍ പീഡനത്തിനിരയാവുന്ന 12 വയസിന് മുകളിലുള്ളവര്‍ക്കും നീതി ലഭിക്കേണ്ടതാണെന്നും, ബലാത്സംഗത്തോളം ഹീനമായ കുറ്റകൃത്യം വേറെയില്ലെന്നും, എല്ലാ ബലാത്സംഗികളും തൂക്കിലേറ്റപ്പെടേണ്ടവരാണെന്നും ആശാ ദേവി പറഞ്ഞു.

പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തി, 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് അംഗീകാരം നല്കിയത്.

Top