സ്വര്‍ണ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ദക്ഷിണകൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.

ദക്ഷിണകൊറിയില്‍ നിന്ന് സ്വര്‍ണ ഇറക്കുമതി നടത്തുന്നതിലൂടെ വ്യാപാരികള്‍ക്ക് വന്‍തോതില്‍ നികുതി ലാഭിക്കാന്‍ കഴിയുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് 10 ശതമാനം നികുതിയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നത്.

എന്നാല്‍ ഇന്ത്യയുമായി സ്വതന്ത്ര്യ വ്യാപാര കരാര്‍ നിലവിലുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമല്ല. ഇതാണ് ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണ ഇറക്കുമതി ഉണ്ടാവന്‍ കാരണം.

നേരത്തെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് 12.5 ശതമാനം എക്‌സൈസ് നികുതിയാണ് ചുമത്തിയിരുന്നത്. ജി.എസ്.ടി നടപ്പിലായതോടെ നിരക്കുകള്‍ കുറയുകയായിരുന്നു. സ്വതന്ത്ര്യ വ്യാപാര കരാര്‍ ദക്ഷിണകൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി ബാധകമാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി അറിയിച്ചിരിക്കുന്നത്.

Top