ന്യൂഡല്‍ഹി: ശബരിമല കേസില്‍ നിര്‍ണായക നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശബരിമലയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളില്‍ നാളെയാണ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചില്‍ വാദം ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി കേന്ദ്രം രംഗത്ത് വന്നത്.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട 7 പരിഗണന വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നാളെ മുതല്‍ ആണ് വാദം കേള്‍ക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരിക്കും ഇക്കാര്യം കോടതിയെ അറിയിക്കുക.