ന്യൂഡല്‍ഹി: ബിപിസിഎല്‍ ഉള്‍പ്പെടെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം.
രാജ്യത്തെ പ്രധാന ഇന്ധനവിതരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഓഹരികള്‍ക്കു പുറമേ കൊച്ചിയിലെ റിഫൈനറിയുടെയും, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരിയും, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനമായി.
എന്‍ടിപിസിയുടെ സര്‍ക്കാര്‍ ഓഹരികളും കൈമാറും. ഇതോടൊപ്പം ബിപിസിഎല്ലിന്റെ നടത്തിപ്പ് അടക്കമുള്ള ചുമതലകളും സര്‍ക്കാര്‍ ഒഴിയും. കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മല സീതരാമനാണ് ഇക്കാര്യം അറിയിച്ചത്.