ആള്‍ക്കൂട്ട ആക്രമണം;സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും രണ്ട് ആഴ്ചയ്ക്കകം കേന്ദ്രം നിലപാട് അറിയിക്കണമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാകില്ലെന്നും പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.

Top