മലപ്പുറം: വിമാനം വൈകിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ,എയര്‍ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപി മാരായ കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും പാര്‍ലമെന്റില്‍ എത്തിയത്.
ഇതേ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമര്‍ശനം ഉള്‍കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തിനുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും ഡല്‍ഹിയിലേക്കു തിരിച്ചത്. മുംബൈയിലെത്തിയ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. ഇതേതുടര്‍ന്ന് മുംബൈ-ഡല്‍ഹി യാത്രക്കായി എംപിമാര്‍ക്ക് മൂന്ന് വിമാനങ്ങള്‍ മാറികയറേണ്ടി വന്നു.
അതേസമയം എയര്‍ ഇന്ത്യ വിമാനങ്ങള്‍ മനപ്പൂര്‍വം വൈകിപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.