തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സുപ്രീംകോടതി

thrissurpooram

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. സുപ്രീംകോടതിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

ആചാരപ്രകാരമുള്ള സമയത്തു തന്നെ വെടിക്കെട്ടു നടത്താമെന്ന് കോടതി അറിയിച്ചു. ഇതോടെ രാത്രി 8നും 10നും മാത്രം വെടിക്കെട്ടെന്ന ഉത്തരവിലാണ് ഇളവ് വരുന്നത്. പൊട്ടിക്കുന്ന പടക്കങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവുണ്ട്.

കോടതിയില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരും അനുകൂലിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജിയിലാണ് ഉത്തരവ്.

Top