ന്യൂഡല്‍ഹി: പി.യു ചിത്രയുടെ വിഷയത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍.
ഹൈക്കോടതി വിധി മാനിക്കണമെന്നും, വിധിക്കെതിരെ അപ്പീല്‍ നല്‍കരുതെന്നും ഗോയല്‍ അത്‌ലറ്റിക് ഫെഡറേഷനോട് പറഞ്ഞു.
മാത്രമല്ല, ചിത്രയ്ക്ക് വൈല്‍ കാര്‍ഡ് എന്‍ട്രി ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഫെഡറേഷന്‍ പ്രസിഡന്റിനോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവിശ്യപ്പെട്ടത്.