ബന്ദിപ്പൂര്‍ രാത്രികാല യാത്രാ നിരോധനം നീക്കാന്‍ കര്‍ണാടകത്തിന്റെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍

road

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാലങ്ങളിലെ യാത്രാ നിരോധനം നീക്കുന്നതിനും റോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടികൊണ്ട് കര്‍ണാടകത്തിന് കത്ത് നല്‍കി കേന്ദ്രസര്‍ക്കാര്‍.

കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ് മാലിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തിരമായി നിലപാട് അറിയിക്കാന്‍ ജൂലായ് 21ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിക്കുകയുമാണ്.

കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രാത്രികാല യാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് നല്‍കിയത്. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനും അതിരില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളില്‍ എട്ടടി ഉയരത്തില്‍ കമ്പിവല കെട്ടാമെന്നുമാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ശുപാര്‍ശയില്‍ പറയുന്നത്. ഇതിന് ചിലവ് വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും വഹിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Top