ചൈനയില്‍ നിന്നുമുള്ള മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാന്‍ നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജി.എന്‍ സിങാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും 70, 80 ശതമാനവും ചൈനയില്‍ നിന്നാണ് എത്തുന്നത്. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് ഗുണ നിലവാരം എന്നിവ പരിശോധിക്കുക എന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി.

ഇറക്കുമതി നിയന്ത്രിക്കുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ഇത് പരിഹരിക്കാനുള്ള സാധ്യതകളെക്കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധവും ഇല്ലാതാക്കാനല്ല ശ്രമിക്കുന്നതെന്ന് ജി.എന്‍ സിങ് അറിയിച്ചു.

Top