ഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന എം.ജി രാമചന്ദ്രന്റെ (എംജിആര്‍) നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നൂറിന്റെയും അഞ്ചിന്റെയും നാണയങ്ങള്‍ പുറത്തിറക്കും.
നാണയത്തില്‍ എംജിആറിന്റെ ചിത്രത്തോടൊപ്പം ‘ ഡോ. എം.ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികം’ എന്ന് ഇംഗ്ലീഷിലും ദേവനാഗരിയിലും രേഖപ്പെടുത്തും. എംജിആറിന്റെ ചിത്രത്തിന് താഴെയായി ‘1917-2017’ എന്നും രേഖപ്പെടുത്തും.
100 രൂപ നാണയത്തിന്റെ ഒരുഭാഗത്ത് അശോക സ്തംഭവും അടിയിലായി സത്യമേവ ജയതേയെന്ന് ദേവനാഗിരി ലിപിയില്‍ എഴുതുകയും ചെയ്യും.
100 രൂപ നാണയത്തിന് 35 ഗ്രാം ആണ് ഭാരം. അഞ്ച് രൂപ നാണയത്തിന് ആറ് ഗ്രാമും. രൂപയുടെ അടയാളവും 100 എന്ന് അക്കത്തിലും നാണയത്തില്‍ എഴുതിയിട്ടുണ്ട്. മറുഭാഗത്ത് നടുവിലായി എംജിആറിന്റെ ചിത്രവുമുണ്ട്.