ന്യൂഡൽഹി: പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായ ഹിമാചല്‍ പ്രാദേശിന് കൈത്താങ്ങുമായി കേന്ദ്രസര്‍ക്കാര്‍. കുളു ജില്ലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 400 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കുവെച്ചിട്ടുണ്ട്. നിലവില്‍, പ്രളയബാധിത മേഖലകളായ ബഡാ ഭുയാന്‍, ദിയോധര്‍, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിന്റെ ചരിത്രത്തില്‍ ആദ്യമായായാണ് ഇത്തരമൊരു പ്രളയ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്.
വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മേഘവിസ്‌ഫോടനം തുടങ്ങിയവ കാരണം വലിയ നാശനഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദേശീയപാതകളും, മറ്റ് റോഡുകളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയിട്ടുണ്ട്. ഇത്തരത്തില്‍ തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും, നാശനഷ്ടം ഉണ്ടായ ജില്ലകളെ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.