കൊച്ചി:സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍ വേ ഭൂമിയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍.പദ്ധതിയില്‍ ആശങ്കയുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്കയുണ്ട്. പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്ക് പ്രാഥമിക പരിശോധനയില്‍ വിശ്വസനീയമല്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഇതിനിടെ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ബിജെപി നേതൃസംഘം.കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിച്ചു.