ഡാർക്ക് പാറ്റേണുകൾക്ക് റെഡ് സിഗ്നലിട്ട് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇനി “ഡാർക്ക് പാറ്റേണുകളെ” ഭയക്കേണ്ടതില്ലാത്ത വിധം പൂട്ടിടാണ് സർക്കാറിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് പിഴ ലഭിക്കും. നവംബർ 30 മുതൽ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. ഏകദേശം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വരെയാകാം ഇത്.