മുംബൈ: പുതിയതായി ബജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണാഭരണത്തിന്മേലുള്ള നികുതി സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു.
നേരിട്ട് പണംകൊടുത്ത് രണ്ടുലക്ഷം രൂപയോ അതിനുമുകളിലോ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഏര്‍പ്പെടുത്താനിരുന്ന ഒരുശതമാനം നികുതിയാണ് പിന്‍വലിച്ചത്.
ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകാനിരിക്കെയായിരുന്നു നികുതി പിന്‍വലിച്ചത്. അതേസമയം, നികുതിയിളവിനുള്ള പരിധി അഞ്ച് ലക്ഷമായി തുടരും.
രണ്ട് ലക്ഷത്തിന് സ്വര്‍ണം വാങ്ങുന്നയാളുടെ കയ്യില്‍നിന്ന് ഒരുശതമാനം നികുതി ഈടാക്കി ജ്വല്ലറികള്‍ സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം.
നികുതി നിര്‍ദേശം പിന്‍വലിച്ചതിനെതുടര്‍ന്ന് പ്രമുഖ ജ്വല്ലറികളുടെ ഓഹരി വില കുതിച്ചു.
രാജ്യത്ത് സ്വര്‍ണ ഉപഭോഗത്തില്‍ കനത്ത ഇടിവാണ് 2016ലെ ആദ്യപാദത്തിലുണ്ടായത്. വില്പനയില്‍ 41 ശതമാനം കുറവുണ്ടായി. അഞ്ച് വര്‍ഷത്തെ ശരാശരി പാദവര്‍ഷ ഉപഭോഗം 156.7 ടണ്‍ സ്വര്‍ണമായിരുന്നു. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ ഉപഭോഗം 88.4 ടണ്‍മാത്രമായിരുന്നു.