കേന്ദ്ര ബജറ്റ്‌ അവഗണന, പ്രവാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം

പ്രവാസികളെ നിരാശരാക്കി ഇത്തവണത്തെ കേന്ദ്ര ബജറ്റവതരണം. പ്രവാസികളെ പരിഗണിക്കാത്തതിനെതിനെതിരെ ഗള്‍ഫില്‍ സമ്മിശ്ര പ്രതികരണം ഉയര്‍ന്നു. ധനമന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പ്രവാസികള്‍ക്ക് പ്രത്യേക ഇളവൊന്നും ഇല്ലന്ന് സാമ്പത്തിക വിദഗ്‌ഗ്ധര്‍ പറഞ്ഞു.

എങ്കിലും പ്രവാസികള്‍ക്ക് ആശ്വാസമായി ചില പ്രത്യേക ഇളവുകള്‍ ബജറ്റില്‍ ചേര്‍ത്തിട്ടുണ്ടെന്നു സാമ്പത്തിക വിദഗ്ധനും മാധ്യമ പ്രവര്‍ത്തകനും ആയ ഭാസ്‌കസര്‍ രാജ് അഭിപ്രായപ്പെട്ടു. പേഴ്‌സണല്‍ വരുമാന നികുതിയുടെ പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷ്യത്തിലേക്കു വര്‍ധിപ്പിച്ചു.

പ്രവാസികളില്‍ പലരും അവരുടെ നാട്ടിലെ വരുമാനത്തിന് നികുതി അടക്കുകയും ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുകയും ചെയ്യേണ്ടതാണ്. അതുപോലെ പോസ്റ്റ് ഓഫീസ്, സേവിങ്‌സ് ബാങ്ക് എന്നിവയില്‍ നിന്ന് കിട്ടുന്ന വരുമാനം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ 15% നികുതി കൊടുക്കേണ്ടിടത്തു 10000 എന്നത് 40,000 ആക്കി വര്‍ധിപ്പിച്ചു. വീട്ടു വാടക ഇനത്തില്‍ ലഭിക്കുന്ന തുക 1,80,000 രൂപയില്‍ കൂടുതല്‍ ആകുന്നെങ്കില്‍ അടക്കേണ്ടിയിരുന്ന നികുതി തുക വര്‍ധിപ്പിച്ചു 2,40,000 ആക്കി. നാട്ടിലെ വീട്ടുവാടക നികുതിക്ക് വിധേയമാണെന്നും ഭാസ്‌കര്‍ രാജ് അഭിപ്രായപ്പെട്ടു.

Top