കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളാക്കുന്നതിന് തുല്യമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്തെ കംപ്യൂട്ടറുകളെയെല്ലാം നിയന്ത്രണത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി. എല്ലാ ഡേറ്റകളും നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളാക്കുന്നതിന് തുല്യമെന്ന് യെച്ചൂരി.

രാജ്യത്തെ എല്ലാ ജനങ്ങളെയും കുറ്റവാളികളായി പരിഗണിക്കുന്നത് എന്തിനെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം. എല്ലാ പൗരന്മാരേയും നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ഇത് ടെലിഫോണ്‍ ടാപ്പിങ് മാര്‍ഗനിര്‍ദേശങ്ങളും സ്വകാര്യത സംബന്ധിച്ച കോടതി വിധിയും ആധാര്‍ വിധിയും ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അദേഹം പ്രതികരിച്ചത്.

Top