തിരുവനന്തപുരം:കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 70 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനമാണ്. കേരളത്തില്‍ ഇ്ത് 11.2 ശതമാനവും.
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയിരുന്നു. സംഘം നാളെ കോട്ടയം, കോഴിക്കോട് ജില്ലകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി ആരോഗ്യവകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ.രുചി ജെയിന്‍, ഡോ.രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.