പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിലൂടെ തൊഴില്‍ നേടിയത് 3,16,671 പേര്‍

labours

ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി വികസന സംരംഭകത്വ മന്ത്രാലയം നടപ്പാക്കിയ പദ്ധതിയായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയിലൂടെ രാജ്യത്ത്‌ 3,16,671 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു കീഴിലുള്ള തൊഴിലുകളെ തിരിച്ചിരിക്കുന്നത് വേതനം നല്‍കുന്നവയെന്നും, സ്വയം തൊഴില്‍ എന്നും രണ്ടു വിഭാഗങ്ങളായാണ്. 76 ശതമാനം പേര്‍ക്ക് വേതനം നല്‍കുന്ന വിഭാഗത്തിലും, 24 ശതമാനം പേര്‍ സ്വയം തൊഴില്‍/സംരംഭങ്ങള്‍ എന്ന വിഭാഗത്തിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇലക്‌ട്രോണിക്‌സ് ആന്റ് ഹാര്‍ഡ്‌വെയര്‍, അപ്പാരല്‍, ബ്യൂട്ടി ആന്റ് വെല്‍നെസ്, കാര്‍ഷിക മേഖല, ചെറുകിട വില്‍പ്പന, ചരക്കു കൈമാറ്റം, ലതര്‍, ടെലികോം, സുരക്ഷാ മേഖല, ടെക്‌സ്‌റ്റൈല്‍സും കൈത്തറിയും തുടങ്ങിയ രംഗങ്ങളിലാണ് 80 ശതമാനം ആളുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, പേടിഎം, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍, അക്‌സെന്റര്‍, പി.വി.ആര്‍. സിനിമ, ബാറ്റാ ഇന്ത്യ, ജി 4 എസ്. സെക്യൂര്‍ സൊലൂഷന്‍സ്, ലെമണ്‍ ട്രീ ഹോട്ടല്‍സ്, എല്‍.ആന്റ് ടി, ടാറ്റാ സ്‌ക്കൈ, സാംസങ്, വോക്‌സ് വാഗന്‍, എസ്.ബി.ഐ. ലൈഫ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ പരിശീലനം ലഭിച്ച തൊഴില്‍ സേനയെ ലഭ്യമാക്കുന്നതിന് എന്‍.എസ്.ഡി.സി.ക്കു സാധിച്ചിട്ടുണ്ട്.

Top