ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്ര തൊഴില്‍ വകുപ്പ്. ഏപ്രില്‍ ഒന്ന് മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. 1.5 കോടി തൊഴിലാളികള്‍ക്കാണ് ഗുണം ലഭിക്കുക എന്നാണ് വിലയിരുത്തല്‍. കൊവിഡ് സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്വാര്‍ അറിയിച്ചു.
105 മുതല്‍ 210 രൂപ വരെ നിത്യവരുമാനമുള്ളവര്‍ക്കാണിത് പ്രത്യക്ഷത്തില്‍ ഗുണം ചെയുക. റെയില്‍വേ, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തുറമുഖങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. കരാര്‍ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ഇത് ബാധകമാകും.
മാസത്തില്‍ 2000 മുതല്‍ 5000 രൂപയുടെ വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഖനികളില്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 431 മുതല്‍ 840 വരെയുള്ള വര്‍ദ്ധനവ് ഉണ്ടവും. നിര്‍മ്മാണ മേഖല, കാര്‍ഷിക രംഗം, ശുചീകരണ തൊഴിലാളികള്‍, സുരക്ഷ ജീവനക്കാര്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.