കേരളത്തിലെ ക്രമസമാധാന നില വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ്

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നിലയെ കുറിച്ച് വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ്.

ബിജെപി സംസ്ഥാന ഘടകത്തിന്റെ പരാതിയിന്മേലാണ് നടപടി.

സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായും ചീഫ് സെക്രട്ടറി നളിനി നേറ്റോയുമായും മന്ത്രി കൂടിക്കാഴ്ച്ച നടത്തും. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുകയും ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നുമാണ് സൂചന.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി കൂടിക്കാഴ്ച നടത്തില്ലെന്നും ഗവര്‍ണറെ കണ്ടേക്കമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ബിജെപി കേരള ഘടകം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറെ ഇടപെടുവിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് കേന്ദ്ര മന്ത്രി ഹന്‍സ് രാജ് കേരളത്തിലെത്തുന്നത്.

Top