ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിലേയ്ക്ക് . ഷാന്‍ഹായ് സമ്മേളനത്തില്‍ പങ്കെടുക്കാനായിട്ടാണ് രാജ്‌നാഥ് സിംഗിന്റെ യാത്ര. സമ്മേളനത്തിനിടെ ചൈനയുടെ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച തീരുമാനിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
8 രാജ്യങ്ങളാണ് ഷാന്‍ഹായ് കൂട്ടായ്മയിലുള്ളത്. ഷാന്‍ഹായ് മേഖലയിലെ എല്ലാ വിദേശ രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാരാണ് മോസ്‌കോയില്‍ ഒത്തുകൂടുന്നത്. ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.
ഇത്തവണ റഷ്യയിലാണ് സമ്മേളനം നടക്കുന്നത്. സാമ്പത്തിക- പ്രതിരോധ മേഖലകളിലെ പരസ്പര സഹകരണവും വിശ്വാസവും വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള കൂട്ടായ്മയാണ് കൂടിയാണ് ഷാന്‍ഹായ് സമ്മേളനം.