തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിമതിക്ക് പിന്നാലെ ജയില്‍ വകുപ്പിലും സമാന ക്രമേക്കേടുകള്‍ പുറത്ത്.സെന്‍ട്രല്‍ ജയിലുകളിലെ നിര്‍മാണ യൂണിറ്റിലേക്ക് നൂലുകള്‍ വാങ്ങിയതിലാണ് ചട്ടലംഘനം നടന്നതായി കണ്ടെത്തിയത്.പൂജപ്പുര, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ നിര്‍മാണ യൂണിറ്റുകളിലേക്കാണ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ 26 ലക്ഷം രൂപയുടെ നൂലുകള്‍ വാങ്ങിയത്. ഇതിനെതിരെ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്.
കണ്ണൂര്‍ കോപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലില്‍ നിന്നാണ് ജയില്‍ വകുപ്പിലേക്ക് നൂലുകള്‍ വാങ്ങിയത്. ഈ നടപടിക്ക് സര്‍ക്കാര്‍ അനുമതി ഇല്ലായിരുന്നു. പിന്നീട് ജയില്‍മേധാവി സര്‍ക്കാരിന് കത്തയച്ച് ഇക്കാര്യം അറിയിച്ചു.എന്നാല്‍ ചട്ടലംഘനം നടത്തിയതിന് പ്രത്യേകിച്ച് നടപടികള്‍ എടുക്കാതെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ വരും കാലങ്ങളില്‍ പാലിക്കണം എന്ന മുന്നറിയിപ്പോടെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.