ഡല്‍ഹി : കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പടെ രാജ്യത്തെ ആറ് സര്‍വകലാശാലകളില്‍ യോഗ കോഴ്‌സ് ആരംഭിക്കാന്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം തീരുമാനിച്ചു.
അടുത്ത മാസം മുതല്‍ കോഴ്‌സുകള്‍ ആരംഭിക്കണം എന്ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് സ്മൃതി ഇറാനി നിര്‍ദേശം നല്‍കി. യോഗ്യരായ അധ്യാപകരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കില്ലെന്ന വൈസ് ചാന്‍സിലര്‍മാരുടെ ആശങ്ക മന്ത്രി തള്ളി.
ജൂണ്‍ 21 യോഗ ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് നരേന്ദ്രമോദിയാണ് യോഗ പഠനവിഷയമാക്കണമെന്ന ആശയത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സര്‍വകലാശാലകളോടും യോഗ രീതികളുടെ പ്രദര്‍ശനം, ഓണ്‍ലൈന്‍ ലേഖന മത്സരം തുടങ്ങിയവ നടപ്പിലാക്കാന്‍ യുജിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാറിന്റെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും ആറ് മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ യോഗ പാഠ്യവിഷയമാക്കണമെന്ന് മോദി സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.
യോഗ പാഠ്യവിഷയമാക്കിയാല്‍ 100ല്‍ 80 മാര്‍ക്ക് പ്രാക്ടിക്കലിനും, 20 മാര്‍ക്ക് എഴുത്തുപരീക്ഷയ്ക്കുമായിരിക്കും. യോഗ കോഴ്‌സിനുള്ള ടെക്സ്റ്റ് ബുക്കും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.