കൊച്ചി: കേന്ദ്ര സര്‍വകലാശാലകളില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നേരെ വിവേചനം നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
ഹൈദരാബാദ് ഇഫ്‌ളു സര്‍വകലാശാലയിലെ പി.എച്ച്.ഡിയുടെ പ്രവേശന പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാത്തതിനെതിരെ മലപ്പുറം സ്വദേശി സി.എച്ച് അബദുള്‍ ജബ്ബാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം.
പ്രവേശന പരീക്ഷയ്‌ക്ക് നിശ്ചയിട്ടുള്ള മാനദണ്ഡങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം നഷ്ടപെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.