ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയെകുറിച്ച് അന്വേഷിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ കമീഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കമീഷന്‍ നിയമനത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കമീഷനെ നിയമിച്ച ഡല്‍ഹി സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജെങ്ങിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമനം റദ്ദാക്കി കൊണ്ടുള്ള കത്ത് സംസ്ഥാന ചീഫ് െസക്രട്ടറിക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസ് കൈമാറി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമെ അന്വേഷണ കമീഷനെ നിയമിക്കാന്‍ അധികാരമുള്ളൂ. പ്രത്യേക പദവിയുള്ള സംസ്ഥാനമായതിനാല്‍ ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനം നിലനില്‍ക്കിെല്ലന്നും കത്തില്‍ വിശദീകരിക്കുന്നു. ക്രിക്കറ്റ് അസോസിയേഷന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ ഡല്‍ഹി സര്‍ക്കാറിന് അവകാശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. അഴിമതി തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനത്തിന് എന്തുപറ്റിയെന്ന് മോദി വ്യക്തമാക്കണമെന്ന് പാര്‍ട്ടി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്തു.
ഡി.ഡി.സി.എ അഴിമതികളെ കുറിച്ച് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ അന്വേഷണ കമീഷനായി ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചത്.