ബെംഗളൂരു: സംസ്ഥാനങ്ങൾ വികസനത്തിന് എതിർപ്പ് കാണിക്കുകയാണെങ്കിൽ കേന്ദ്രസഹായം അനുവദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശനത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.
പ്രധാനമന്ത്രിയുടെ പ്രസ്തവാനയെ രൂക്ഷമായി വിമർശിച്ച സിദ്ധരാമയ്യ കേന്ദ്ര സഹായം ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണെന്നും പറഞ്ഞു.
ഭരണഘടനയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം പ്രസ്താവനകള്‍ വ്യക്തമാക്കുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായം ഔദാര്യമല്ല. സംസ്ഥാനങ്ങളുടെ അവകാശമാണ് അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച ഗുജറാത്തിലെ വഡോദരയില്‍ വച്ചാണ് വികസനത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കില്ലെന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്.
സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങളോട് അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചതുകൊണ്ട് മാത്രമാണ് ഗുജറാത്തിന് വികസന രംഗത്ത് മുന്നേറാന്‍ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുള്ളത്.