കൊവിഡ് 19: പുതിയ മാര്‍ഗ്ഗരേഖകള്‍ പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി പുതിയ മാര്‍ഗ്ഗരേഖകള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.മാളുകള്‍,ആരാധനാലയങ്ങള്‍,ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പുതുക്കിയ മാര്‍ഗ്ഗരേഖയില്‍ ഊന്നി പറയുന്നുണ്ട്.ഇവിടങ്ങളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ ആവശ്യപ്പെടുന്നു.

ഷോപ്പിങ് മാളുകള്‍ക്കുള്ള മാര്‍ഗ്ഗരേഖകള്‍:
1) സാമൂഹിക അകലം പാലിച്ചുകൊണ്ട് തൊഴിലാളികളെ വിന്യസിക്കുക
2)എല്ലാ ജീവനക്കാരും കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം
3) ജീവനക്കാര്‍ സന്ദര്‍ശകരുമായി നേരിട്ട് ബന്ധപ്പെടാന്‍ പാടില്ല
4)മാള്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും മാളിലേക്കക്ക് വരുവാനും പോകുവാനും വ്യത്യസ്ത കവാടങ്ങളൊരുക്കിയിരിക്കണം

ഭക്ഷണശാലകള്‍ക്കുള്ള മാര്‍ഗ്ഗരേഖകള്‍
1)പാര്‍സലുകളായി ഭക്ഷണം കൊണ്ടുപോകുവാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക, ഭക്ഷണം ഡെലിവറി ചെയ്യുന്നതില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക
2) വീടുകളിലേക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന സ്റ്റാഫുകളെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കുക
3)വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടങ്ങള്‍ കൊവിഡ് മാനദ്ണ്ഡങ്ങള്‍ പാലിക്കുക
4) ഭക്ഷശാലക്കകത്ത് വരിയില്‍ നിലക്കുന്നത് ആറടി അകലത്തിലായിരിക്കണം

ആരാധനാലയങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖകള്‍
1)ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഹാന്‍സാനിറ്റൈസര്‍ ഉപയോഗിക്കുകയും തെര്‍മ്മല്‍ സ്‌ക്രീനിങ്ങിന് വിധേയമാവുകയും ചെയ്യണം.
2)അസുഖങ്ങളുടെ ലക്ഷണങ്ങളിലാത്തവരെ ആരാധനാലയത്തില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു.
3)ഫേസ് മാസ്‌ക്കിലാത്തവരെ അകത്ത് കയറ്റുവാന്‍ പാടുള്ളതല്ല
4)മുന്‍കരുതലുകള്‍ എടുക്കുന്നതു സംബന്ധിച്ചുള്ള പോസ്റ്റര്‍ പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒട്ടിക്കണം.

മാര്‍ച്ച് ഒന്ന് മുതലാണ് പുതിയ മാര്‍ഗ്ഗരേഖകള്‍ പ്രാബല്യത്തില്‍ വന്നത്.അതേസമയം, മഹാരാഷ്ട്ര,കേരളം,തമിഴ്‌നാട്,ഗുജ്ജറാത്ത്,കര്‍ണ്ണാടക ,പഞ്ചാബ് എന്നിവടങ്ങളില്‍ ദിവസേന പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ദ്ധന വന്നിട്ടുണ്ടെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.ഈ സംസ്ഥാനങ്ങളില്‍ 85.51 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത്.എന്നാല്‍ കേന്ദ്ര ഭരണപ്രദേശങ്ങളടക്കം 23 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയ്ക്ക് കൊവിഡ് മൂലമുണ്ടായ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തട്ടില്ല.

Top