കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് തടയിട്ട് കേന്ദ്രം

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു.

വേള്‍ഡ് ടൂറിസം ഓര്‍ഗൈനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് നിരാകരിച്ചിരിക്കുന്നത്.

കാരണം വ്യക്തമാക്കാതെയാണ് വിദേശകാര്യ മന്ത്രാലയം മന്ത്രിയുടെ യാത്രയ്ക്ക് തടയിട്ടിരിക്കുന്നത്.

യുഎന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ കേരളത്തെ നയിക്കാനിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു.

Top