ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ; രാജസ്ഥാന്‍ സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Alwar-lynching

ജയ്പൂര്‍ : ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പശുകടത്തിന്റെ പേരില്‍ ഹരിയാന സ്വദേശി അക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. ഹരിയാനയിലെ കോല്‍ഗ്‌നാവില്‍ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബര്‍ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അമ്പതോളം പേര്‍ ചേര്‍ന്നാണ് അക്ബറിനെ ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആല്‍വാറിലെ ലല്ലവാന്‍ദിയില്‍ നിന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിച്ചുവെന്ന ആരോപണവും ഉണ്ട് അതിനാല്‍ കേസന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥന് കൈമാറി.

Top