ഡല്‍ഹി: പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ വിമർശനം. കേന്ദ്ര സർക്കാറിന്റെ നടപടികൾ ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.പരിസ്ഥിതി ലോലമേഖല വിഷയത്തിൽ സുപ്രിംകോടതി വിധിക്കെതിരെ നിയമപരിഹാരം ഉണ്ടാകണം. അവശ്യ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് വർധന പിൻവലിക്കണം. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പരിശോധിക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിനു വ്യോമ -റെയിൽ പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.