56 പാക്ക് തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയില്‍

jail

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക്ക് തടവുകാരെ മോചിപ്പിക്കണമെന്ന് കേന്ദ്രം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യന്‍ ജയിലുകളില്‍ 56 തടവുകാരാണ് ഉള്ളത്.

ഇവരുടെ മേല്‍ യാതൊരു കുറ്റവും ഇതുവരെ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. നിരപരാധിയായ ഇവരെ സ്വതന്ത്രരാക്കുകയും സ്വന്തം രാജ്യത്തേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്യണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

നേരത്തെ, മാര്‍ച്ച് 7ന് , മാനുഷിക പരിഗണന നല്‍കി എഴുപതു വയസിനു മുകളിലുള്ള പാക്ക് പൗരന്‍മാരെ കൈമാറുന്നതിനെ കുറിച്ച് ഇന്ത്യയുടെ നിബന്ധന പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നു.

അതൊടൊപ്പം ഇവര്‍ക്ക് ശാരീരികവും മാനസീകവുമായിട്ടുള്ള വൈദ്യസഹായം ചെയ്തുകൊടുക്കുന്നതിനും മാനസീക വൈകല്യം നേരിടുന്നവര്‍ക്ക് രാജ്യത്തേക്ക് പോകുന്നതിനുള്ള ഇന്ത്യയുടെ നിര്‍ദേശങ്ങളും പാകിസ്ഥാന്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി പാക്ക് ജുഡീഷ്യല്‍ കമ്മീഷന്‍ പുതുക്കുന്നതിനും പാക്ക് തീരുമാനിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖവ്ജ ആസിഫ് അറിയിച്ചു.

Top