ന്യൂഡല്‍ഹി: ആറ് പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ 6,400 കോടി സമാഹരിക്കുകയാണ് ലക്ഷ്യം.
സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പ്, എംഎംടിസി, എന്‍എംഡിസി, ഓയില്‍ ഇന്ത്യ, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയുടെ ഓഹരികള്‍ വില്ക്കുന്നതിനാണ് നടപടികള്‍ തുടങ്ങിയത്.
എസ്ടിസിയുടെ 15 ശതമാനം ഓഹരികളാണ് വില്‍ക്കുക. എംഎംടിസിയുടെയും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെയും 10 ഉം ആര്‍സിഎഫിന്റെ അഞ്ചും ശതമാനം ഓഹരികളാകും വിറ്റഴിക്കുക. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാകും വില്പന.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിന്‍ ഷിപ്പിയാഡിന്റെ ഐപിഒയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 56,500 കോടി സമാഹരിക്കുകയാണ് ലക്ഷ്യം.