ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ആവശ്യമെങ്കില്‍ ഒരു വര്‍ഷം 50 തവണ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയാറാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആശയവിനിമയം, ദയ, സഹവര്‍ത്തിത്വം, വിശ്വാസ്യത, സഹകരണം തുടങ്ങിയ അഞ്ച് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കശ്മീര്‍ താഴ് വരയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും കശ്മീരിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു.
കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ വികസന ഫണ്ടില്‍നിന്നാണ് 80,000 കോടി രൂപ അനുവദിക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.