ശ്രീനഗര്‍: എത്രയും പെട്ടെന്ന് തീവ്രവാദം ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അക്രമവും തീവ്രവാദവും ഇല്ലാത്ത കശ്മീര്‍ സൃഷ്ടിക്കാന്‍ ത്വരിത നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
റമദാന്‍ മാസത്തില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ തുടരില്ലെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മെയ് 17നാണ് കശ്മീരില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. റമദാന്‍ മാസത്തെ മുന്‍നിര്‍ത്തി സമാധാനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു വെടിനിര്‍ത്തലെന്നും രാജ്‌നഥ് സിങ് പറഞ്ഞു. പുതിയ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഭീകരര്‍ക്കെതിരായ നടപടികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.