ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും എണ്ണയുല്‍പ്പാദന രാജ്യങ്ങളുടെ നിലപാടുകളുമാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് കാരണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. ഇന്ധനവില കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നതിനെതിരെയുള്ള പ്രതിഷേധം രാജ്യത്തെങ്ങും ശക്തമാകുകയാണ്. എന്നാല്‍ എണ്ണവില ഉടന്‍ കുറയ്ക്കില്ലെന്ന് കന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്ധനവില കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.