ഡല്‍ഹി: കെ റെയില്‍ പദ്ധതിയില്‍ ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ഡിപിആര്‍ ഉള്‍പ്പടെയുള്ള പ്രാഥമിക നടപടികള്‍ക്ക് മാത്രമായിരിക്കും തത്വത്തിലുള്ള അനുമതി. ഡിപിആറിന് ഇപ്പോഴും അനുമതി നല്‍കിയിട്ടില്ലെന്നും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.
ഡിപിആറിന് അനുമതി നല്‍കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്‍മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.