തിരുവനന്തപുരം: കേന്ദ്രത്തിന്റെ വാക്സിന് നയത്തിനെതിരെ ഏപ്രില്‍ 28ന് എല്‍. ഡി. എഫ് പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റങ്ങളില്‍ സത്യാഗ്രഹ സമരം. വൈകിട്ട് 5.30 മുതല്‍ ആറ് മണി വരെ ആയിരിക്കും ഇടതുമുന്നണി പ്രവർത്തകരുടെ സത്യഗ്രഹ സമരം. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ മനുഷ്യജീവന് വില കല്പിക്കാത്ത സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് എല്‍. ഡി. എഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു.
ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറി എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ തലയിലിടുകയാണ് കേന്ദ്ര സർക്കാരെന്നും വിജയരാഘവന് വ്യക്തമാക്കി.